ഗൂഗിള്‍ ആപ്പ്സ് ഇനി മുതല്‍ സൌജന്യമല്ല

ഗൂഗിള്‍ ആപ്സിനെ അറിയാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും. മിക്കവാറും ആളുകള്‍ അവരുടെ കമ്പനിയുടെയോ മറ്റേതെങ്കിലും കസ്റ്റം മെയില്‍ ഹോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതും ഗൂഗിള്‍ അപ്പസ് തന്നെയായിരുന്നു. ജിമെയിലിന്റെ എല്ലാ സവിശേഷതകളും സൌജന്യമായി കസ്റ്റം ഡോമെയിനിലെക്ക് കൊണ്ടുവരാം എന്നതായിരുന്നു ഗൂഗിള്‍ അപ്പ്സിന്റെ ഏറെ ജനപ്രിയമാക്കിയത്. ജിമയിലിനെ കൂടാതെ കലണ്ടര്‍ ഫയലും മറ്റും സൂക്ഷിക്കാനുള്ള ഡ്രൈവ് എല്ലാം ഗൂഗിള്‍ സൌജന്യമായി നല്‍കി വരികയായിരുന്നു. എന്നാല്‍ ഇനി പുതിയ ആള്‍ക്കാര്‍ക്ക് സൌജന്യമായി ഈ സേവനം കൊടുക്കില്ലെന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. പുതിയ തീരുമാനം പ്രകാരം ഇനി ഗൂഗിള്‍ ആപ്പ്സ് ഉപയോഗിക്കണമെങ്കില്‍ ഒരു അക്കൌണ്ടിനു 5 ഡോളര്‍ പ്രതി മാസം കൊടുക്കേണ്ടി വരും.

എന്തായാലും നിലവില്‍ ഗൂഗിള്‍ ആപ്പ്സ് സൌജന്യമായി ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട, അവര്‍ക്ക് സൌജന്യമായി തന്നെ ഈ സേവനം തുടര്‍ന്നും ഉപയോഗിക്കാം.

Facebook Comments