സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ടോയിലെറ്റുകള്‍

സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിച്ച്  ടോയിലെട്റ്റ് ക്ലീന്‍ ചെയ്യാനുള്ള സംവിധാനവുമായി ജപ്പാന്‍.  2013 ജനുവരിയില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഒരു ടോയിലേറ്റിനാണ് ഈ പ്രത്യേകത. അവശ്യം കഴിഞ്ഞാല്‍ മൊബൈല്‍ ഫോണിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി ടോയില്റെ സ്വയം ക്ലീന്‍ ചെയ്തു കൊള്ളും. ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഈ ടോയിലെറ്റുകള്‍ പ്രവര്‍ത്തിക്കുക.

മൊബൈല്‍ ഫോണിനുള്ള എയര്‍ ബാഗുമായി ആമസോണ്‍

ഇല്ലാത്ത കാശു കൊടുത്തു വാങ്ങിയ ഒരു മൊബൈല്‍ ഫോണ്‍ താഴെ വീണാലുള്ള അവസ്ഥ പറയേണ്ടല്ലോ, ഐഫോണ്‍ ചാടിയാലും കുഴപ്പമില്ല എന്നാണ് കമ്പനി പറയുന്നത് എല്ലാവര്ക്കും ഐഫോണ്‍ വാങ്ങുക സാധ്യമല്ലല്ലോ. എന്നാലിതാ ഇപ്പോള്‍ മൊബൈല്‍ ഫോണിനും ടാബ്ലെടിനും ഉള്ള എയര്‍ ബാഗുകള്‍ക്ക് ആമസോണിന്റെ സി ഇ ഒ യും സ്ഥാപകനുമായ ജെഫ്ഫ് ബിസോസ് ഈ ടെക്നോളജിക്കുള്ള പേറ്റന്റ്‌ സ്വന്തമാക്കിയിരിക്കുന്നു. പക്ഷെ എയര്‍ ബാഗുകള്‍ ഘടിപ്പിച്ച ഫോണുകളും ടാബ്ലെടുകളും മാര്‍കറ്റില്‍ ലഭ്യമാവാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

നിങ്ങളുടെ മൊബൈല്‍ ഫോണിനെ റിമോട്ട് കണ്ട്രോള്‍ ആക്കി മാറ്റുന്നത് എങ്ങനെ ?

സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് നമുക്ക് പല കാര്യങ്ങളും ഇന്ന് ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടറിനെ മൊബൈല്‍ ഫോണ്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള വഴിയാണ് ഇനി പറയുന്നത്. അനവധി സോഫ്ട്വെയറുകള്‍ ഇതേ ആവശ്യത്തിനു വേണ്ടി ലഭ്യമാണ്. മൌസും കീബോര്‍ഡും ഉപയോഗിച്ച് ചെയ്യുന്ന അതെ കാര്യങ്ങള്‍ നമുക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ചെയ്യാന്‍ കഴിയും. വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍, വിനാംപ് , ഐട്യൂണ്‍സ്, പവര്‍ പോയിന്റ്‌ എന്നീ സോഫ്ട്വെയറുകള്‍ നിഷ്പ്രയാസം ഈ സോഫ്ട്വെയറുകള്‍ ഉപയോഗിച്ച് […]

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എഫ്. ബി. ഐ

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി, പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് ഉപയോഗിക്കുനവര്‍ക്കാണ് ഈ മുന്നറിയിപ്പ് ബാധകമാവുക. കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയാണെങ്കില്‍ Loozfon, FinFisher എന്നീ രണ്ടു മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ലക്ഷ്യം വച്ച് ഉണ്ടാക്കിയവയാണ്. ഓരോ മാല്‍വെയറുകളുടെ പ്രവര്‍ത്തനം വ്യത്യസ്തമായിരിക്കും ചിലത് ഫോണിലെ മുഴവന്‍ അഡ്രസ്‌ ബുക്കുകളും കൈക്കലാക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയവയായിരിക്കും മറ്റു ചിലത് ഫോണ്‍ ഉടമയുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ അത് പോലുള്ളവ ലക്‌ഷ്യം വച്ചുള്ളവ […]

UC Web ബ്രൌസറിന്റെ ഉപയോക്താക്കള്‍ 40 കോടി കവിഞ്ഞു

ചൈനീസ് മൊബൈല്‍ ബൌസറായ UCWeb ഉപയോക്താക്കളുടെ എണ്ണം 40 കോടി കവിഞ്ഞു. ഇതില്‍ 25% പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും 50% ചൈനക്കാരും ആണ്. വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് UCWeb ന്റെ CEO ആയ യു യോങ്ങ്ഫു പറഞ്ഞു. വളരെ പെട്ടെന്ന് ഇതു വെബ്‌ സൈറ്റും വായിക്കാം, മൊബൈലിന്റെ രേസോലുഷന് വേണ്ടി വെബ്‌ സൈറ്റിനെ ഓടോമാടിക് ആയി മാറ്റാനുള്ള കഴിവ് എന്നിവ തുടക്കം മുതലേ ജന ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇന്റെര്പോളിന്റെയും നാസയുടെയും അടക്കം 16 ലക്ഷം ലോഗിന്‍ വിവരങ്ങള്‍ ‘ഗോസ്റ്റ് ഷെല്‍’ ചോര്‍ത്തി

ഹാക്കര്‍ ഗ്രൂപ്പായ ‘ഗോസ്റ്റ് ഷെല്‍’ എഫ്.ബി.ഐ, നാസ, ഇന്റര്‍പോള്‍ എന്നിവ അടക്കമുള്ള അമേരികന്‍ ഏജന്‍സികളുടെ 16 ലക്ഷത്തിലധികം വരുന്ന ലോഗിന്‍ വിവരങ്ങള്‍ ചോര്ത്തിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബര്‍ 15നു ഒരു ട്വീടിലൂടെ തങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് ഗോസ്റ്റ് ഷെല്‍ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ ആക്രമണത്തിന് ശേഷം ഗോസ്റ്റ് ഷെല്‍ ഒരു വെബ്‌ സൈറ്റില്‍ ഇങ്ങനെ എഴുതി: #ProjectWhiteFox will conclude this year’s series of attacks by promoting hacktivism worldwide and drawing attention to the freedom of […]

ഗൂഗിള്‍ ആപ്പ്സ് ഇനി മുതല്‍ സൌജന്യമല്ല

ഗൂഗിള്‍ ആപ്സിനെ അറിയാത്തവര്‍ വളരെ ചുരുക്കം ആയിരിക്കും. മിക്കവാറും ആളുകള്‍ അവരുടെ കമ്പനിയുടെയോ മറ്റേതെങ്കിലും കസ്റ്റം മെയില്‍ ഹോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നതും ഗൂഗിള്‍ അപ്പസ് തന്നെയായിരുന്നു. ജിമെയിലിന്റെ എല്ലാ സവിശേഷതകളും സൌജന്യമായി കസ്റ്റം ഡോമെയിനിലെക്ക് കൊണ്ടുവരാം എന്നതായിരുന്നു ഗൂഗിള്‍ അപ്പ്സിന്റെ ഏറെ ജനപ്രിയമാക്കിയത്. ജിമയിലിനെ കൂടാതെ കലണ്ടര്‍ ഫയലും മറ്റും സൂക്ഷിക്കാനുള്ള ഡ്രൈവ് എല്ലാം ഗൂഗിള്‍ സൌജന്യമായി നല്‍കി വരികയായിരുന്നു. എന്നാല്‍ ഇനി പുതിയ ആള്‍ക്കാര്‍ക്ക് സൌജന്യമായി ഈ സേവനം കൊടുക്കില്ലെന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. പുതിയ […]

പട്ടിയെ ഡ്രൈവിംഗ് പഠിപ്പിക്കണോ ? ഡ്രൈവിംഗ് സ്കൂള്‍ ന്യൂസിലന്റില്‍ റെഡിയാണ്

ഇനി വീട്ടിലെ വളര്‍ത്തു നായയെ ഡ്രൈവറും ആക്കാം, വിശ്വസിക്കാന്‍ ഒരല്പം ബുദ്ധിമുട്ടുണ്ടല്ലേ ? താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ…

ഒരുനിമിഷം ഒന്ന് ശ്രദ്ധിക്കൂ!! ചൈനക്കാര്‍ ചന്ദ്രനില്‍ കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്..

എന്തിലും ഒരു പടി മുന്നില്‍ നില്‍ക്കുന്നവരാണ് ചൈനക്കാര്‍. ഇപ്പോഴിതാ ബെയിജിങ്ങിലെ ചൈനീസ് അസ്‌ട്രോനട്ട് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററില്‍ നടന്ന ഒരു പരീക്ഷണം ഭാവിയില്‍ ചന്ദ്രനില്‍ കൃഷി വരെ ചെയ്യാന്‍ സാധിക്കുന്ന ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. കഷ്ടിച്ച് 300 ഘനമീറ്റര്‍ വിസ്താരമുള്ള ഒരു അടഞ്ഞ ക്യാബിനില്‍ രണ്ടു പേര്‍ താമസിച്ചു നാലിനം പച്ചക്കറികള്‍ വളര്‍ത്തിയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ആ സസ്യങ്ങള്‍ നല്‍കിയ ഓക്‌സിജന്‍ ഉപയോഗിച്ചും ഭക്ഷണത്തിനായി പച്ചക്കറി വിളവെടുപ്പ് നടത്തിയുമാണ് ഇരുവരും ജീവിച്ചത്. ആദ്യമായാണ്‌ […]