ബുധനില്‍ മഞ്ഞുപാളികളുടെ സാന്നിധ്യം കണ്ടെത്തി

ചുട്ടുപഴുത്ത ഉപരിതലമുള്ളതുമായ ബുധനില്‍ മഞ്ഞുപാളികളുടെ സാന്നിധ്യം കണ്ടെത്തി. നാസയുടെ ബഹിരാകാശപേടകമായ മെസഞ്ചറാണ് തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. സൂര്യനോട് എറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ബുധന്‍. ലേസര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മെസഞ്ചര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഏകദേശം വാഷിങ്ങ്ടണ്‍ സിറ്റിയുടെ വിസ്തൃതിയില്‍ ബുധനില്‍ വെള്ളം പടര്‍ന്നുകിടക്കുന്നുണ്ടെന്ന് മെസഞ്ചര്‍ ദൗത്യത്തില്‍ പങ്കാളിയായ ശാസ്ത്രജ്ഞന്‍ ഡേവിഡ് ലോറന്‍സ് പറഞ്ഞു.

പാസ്സ്‌വേര്‍ഡ്‌ സുരക്ഷിതമാക്കാനുള്ള 10 വഴികള്‍

കമ്പ്യൂട്ടറില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം പാസ്സ്‌വേര്‍ഡ്‌ വേണം, ഓരോ വെബ്‌ സൈറ്റിനും വേണ്ട പാസ്സ്‌വേര്‍ഡ്‌ മിക്കവാറും ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവയില്‍ ചിലത് ; അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ യോജിപ്പിച്ച് ഒരു പാസ്സ്‌വേര്‍ഡ്‌  ഉണ്ടാക്കുക, ഉദാഹരണത്തിന്  emiZhi എന്നത്  e^MizhI യുടെ അത്ര സുരക്ഷിതമല്ല. ഏതെങ്കിലും വാക്യതിന്റെയോ  മഹദ് വചനങ്ങളുടെയോ ആദ്യ അക്ഷരം ഉപയോഗിക്കുക. ഉദാ Purity, patience, and perseverance are the […]

ഫേസ് ബുക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റിക്കോളൂ…. ഹാക്കര്‍ നിങ്ങളുടെ പിറകില്‍ തന്നെയുണ്ട്

ഓടോമാറ്റിക് ആയി പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യാന്‍ കഴിവുള്ള നിരവധി സോഫ്റ്റ്‌വെയറുകളാണ് ഇന്ന് നിലവിലുള്ളത്. ഒരു നല്ല പാസ്സ്‌വേര്‍ഡ്‌ ഹാക്കര്‍ ആകാന്‍ ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള കാശുണ്ടായാല്‍ മതിയെന്ന് ചുരുക്കം. പല സോഫ്റ്റ്‌വെയറുകളുടെയും പ്രവര്‍ത്തനം പല തരത്തിലാണ്. ഉദാഹരണത്തിന് താഴെ കാണുന്ന ചില പാസ്സ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യാന്‍ വേണ്ട സമയം നമുക്ക് പരിശോധിക്കാം. myThomas987654321 .. 3.6 seconds Martin8569 … 12.01 seconds 21Everest ……. 2 minutes mammamia ……… 3 minutes 896rUU […]

ബ്രൌസറില്‍ നിന്നും ചാറ്റ് ചെയ്യാനുള്ള സംവിധാനവുമായി ഫയര്‍ഫോക്സ്

എല്ലാ വെബ്‌ സൈറ്റിലും ഫേസ് ബുക്ക് ചാറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിതാ അത്തരം ഒരു സംവിധാനം ഫയര്‍ഫോക്സ് കൊണ്ട് വന്നിരിക്കുന്നു. മോസില്ല ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്‌ . ഫേസ് ബുക്ക് പ്രേമികള്‍ക്ക് എന്തായാലും ഇത് ഒരു സന്തോഷ വാര്‍ത്ത തന്നെയാണ്, കാരണം ഫേസ് ബുക്കില്‍ എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ടാബുകള്‍ മാറ്റി മാറ്റി നോക്കുന്നത് പലര്‍ക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ചാറ്റ് കൂടാതെ ഫേസ് ബുക്കില്‍ വരുന്ന […]

സാംസഗ് ഗ്യാലക്സി നോട്ട് 2 വില്പന 50 ലക്ഷം കവിഞ്ഞു

സാംസഗ് ഗ്യാലക്സി നോട്ട് 2 വിനു രണ്ടു മാസം കൊണ്ട് 50 ലക്ഷം വില്പന കവിഞ്ഞു . 2012 സെപ്റ്റംബര്‍ 26നു ആണ് സാംസഗ് ഗ്യാലക്സി നോട്ട് 2 ലോഞ്ച് ചെയ്തിരുന്നത്.

സൌജന്യ മൊബൈല്‍ ഓപറേറ്റിംഗ് സിസ്ടവുമായി മോസില്ല ഫയര്‍ഫോക്സ്

ഐഫോനും ഗൂഗിളിന്റെ ആന്‍ഡ്രോയിഡും അടക്കി വാഴുന്ന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലേക്ക് പുതിയ ഒരു ഓപറേറ്റിംഗ് സിസ്ടവുമായി മോസില്ലയും ഫയര്‍ഫോക്സ് ഓ എസ് (Firefox OS) എന്ന് പേരിട്ടിരിക്കുന്ന ഇത് പൂര്‍ണമായും ഒരു സൌജന്യ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോം ആയിരിക്കും. HTML 5 ഉപയോഗിച്ച് വെബ്‌ അപ്ലിക്കേഷന്‍ ഉണ്ടാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫയര്‍ഫോക്സ് ഓ എസ് ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണുകളും ടാബെല്ടുകളും 2013 ഓടുകൂടി വിപണിയില്‍ എത്തും. അല്കട്ടെല്‍, ZTE എന്നിവരാണ് ആദ്യമായി ഫയര്‍ഫോക്സ് […]

ഇനിമുതല്‍ ഇന്റര്‍നെറ്റ്‌ ബില്ലിനെ പേടിക്കണ്ട, ബാന്‍ഡ് വിഡ്ത്ത് മോണിട്ടര്‍ ചെയ്യാന്‍ നെറ്റ്വോര്‍ക്സ്‌ ഉണ്ട്

പല ഇന്റര്‍നെറ്റ്‌ സര്‍വ്വീസ് പ്രൊവൈഡേഴ്സും ബില്ല് നല്‍കി ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട്. പക്ഷെ നമുക്ക് തന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗം അളക്കാനും ഇന്റര്‍നെറ്റ്‌ ഉപയോഗം നിയന്ത്രിക്കാനും നിരവധി സൌജന്യ സോഫ്റ്റ്വെയറുകള്‍ ലഭ്യമാണ്. അതിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. നെറ്റ്വോര്‍ക്സ്‌ (NetWorx) എന്നാ സോഫ്റ്റ്‌വെയര്‍ ആണ് ഇവയില്‍ ഒന്ന്. വളരെ എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതും മുന്‍പരിചയം ആവശ്യമില്ലാത്ത ഒന്നുമാണ് ഈ ടൂള്‍. നെറ്റ്വോര്‍ക്സ്‌ (NetWorx) ഉപയോഗിച്ച് ഒരു നിശ്ചിത ദിവസതെയോ അതോ ഒരു മാസത്തെ അല്ലെങ്കില്‍ ആഴ്ചയിലെ ഉപയോഗം എളുപ്പം കണക്കക്കാന്‍ […]

100 മില്യണ്‍ ഉപയോക്താക്കളുമായി ഡ്രോപ്പ് ബോക്സ്‌

ഡ്രോപ്പ് ബോക്സ്‌ പുതിയ ഒരു നാഴികക്കല്‍ കൂടി പിന്നിടുന്നു, 10 കോടി ഉപയോക്താക്കള്‍ കവിഞ്ഞതാണ് ഇത്തരമൊരു നേട്ടത്തിന് പിന്നില്‍. ഗൂഗിള്‍ ഡ്രൈവ് വന്നതോടുകൂടി തന്നെ ഡ്രോപ്പ് ബോക്സ്‌ കളത്തിലിറങ്ങി കളിക്കുകയായിരുന്നു. ഗൂഗിളിനോട് മത്സരിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സൌജന്യ സ്ടോറേജ് പോലും അനുവദിച്ചിരുന്നു ഇതിന്റെ ഭാഗമായി. പത്തു കോടി യൂസേര്‍സ് ഉണ്ടെങ്കിലും വേഗതയുടെ കാര്യത്തില്‍ ഡ്രോപ്പ് ബോക്സ്‌ വിട്ടു വീഴ്ചക്ക് തയ്യാറായിട്ടില്ല. ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് 10 ജി ബി വീതം സൌജന്യ സ്റ്റോറേജ് […]

വിന്‍ഡോസ് 8 വിജയമോ അതോ പരാജയമോ ?

മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ 8 പുറത്തിറങ്ങിയത് 2012 ഒക്ടോബര്‍ 26നു ആണ്. വിന്‍ഡോസ്‌ 8 വിജയമോ അതോ പരാജയമാണോ എന്നറിയാന്‍ സര്‍വ്വേക്കാര്‍ നെട്ടോട്ടം ഓടുകയാണ്. വിന്‍ഡോസ്‌ 8 ആളുകള്‍ വാങ്ങിയാലും ഇല്ലെങ്കിലും ലോകത്തിലെ വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനിക്ക് ഒന്നും സംഭവിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്, പക്ഷെ ടച്ച്‌ ഇന്പുട്ട് മേഘലയില്‍ ഒരു പുത്തന്‍ വിപ്ലവം കുറിക്കാന്‍ വന്ന മൈക്രോസോഫ്ടിന് വിന്‍ഡോസ്‌ 8 ന്റെ പരാജയം ഒരു തിരിച്ചടി തന്നെ ആയിരിക്കും. പലരും വിന്‍ഡോസ്‌ 8 നെ അനുകൂലിച്ചും വിമര്‍ശിച്ചും സംസാരിക്കുന്നുണ്ട്. […]